സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ലക്ഷത്തിന് താഴെ. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില

 
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. പവന് 95,840 രൂപയും. ഇന്നലത്തെ അപേക്ഷിച്ച് പവന് 1,880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

18 കാരറ്റ്: ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമായി.14 കാരറ്റ്: ഗ്രാമിന് 150 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7,675 രൂപയും പവന് 61,400 രൂപയുമായി.9 കാരറ്റ്: ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 39,600 രൂപയായി.അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 180 രൂപ, 10 ഗ്രാമിന് 1,800 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Tags

Share this story

From Around the Web