സംസ്ഥാനത്ത് സ്വർണവില ഉയരത്തിൽ തന്നെ ഒരു ഗ്രാം സ്വർണത്തിന് 14,830 രൂപയിലും പവന് 1,18,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

 
gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഉയർന്നത്.

ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,830 രൂപയിലും പവന് 1,18,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില 115 രൂപ വർധിച്ച് 12,185 രൂപയിലെത്തി.

കുതിപ്പിന്‍റെ പാതയിലായിരുന്ന സ്വർണവില തിങ്കളാഴ്ച രണ്ടുതവണയായി മാറിമറിഞ്ഞിരുന്നു.

രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും വർധിച്ച സ്വർണവില ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങി.

ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും 1,18,000 കടന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം.

അന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വർണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യിലുമെത്തുകയായിരുന്നു.

എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.

Tags

Share this story

From Around the Web