സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 35 രൂപ കുറഞ്ഞു

 
gold

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,440 രൂപയായി. ഗ്രാമിന് ഇന്ന് 13,930 രൂപയും നല്‍കേണ്ടി വരും. 

ഇറാനെതിരായ സൈനിക നടപടി കുറയ്ക്കുമെന്നും ഇനി സാമ്പത്തിക സമ്മര്‍ദം ചെലുത്തുമെന്നും ട്രംപ് പ്രസ്താവിച്ചത് ഉള്‍പ്പെടെ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെ വിപണിയില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Tags

Share this story

From Around the Web