സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവ്
 

 
gold

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 

13,200 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 

1,05,600 രൂപയായാണ് പവന്‍ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 15 രൂപയുടെ കുറവാണ് ഉണ്ടായത്. 

10,845 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില 86,760 രൂപയായും കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ വിലവര്‍ധനവുണ്ടായിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഉയര്‍ന്ന് 4,059.81 ഡോളറായി.

 നിക്ഷേപകര്‍ യുഎസ് ലേബര്‍ മാര്‍ക്കറ്റ് വിവരങ്ങളെയാണ് ഇന്ന് ഉറ്റുനോക്കുന്നത്. ഇത് സ്വര്‍ണവിലയില്‍ നിര്‍ണായകമാവും.

ഇറാന് നേരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. 

ചര്‍ച്ചക്ക് വഴങ്ങിയില്ലെങ്കില്‍ കനത്ത ആ:്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചു. ഹോര്‍മുസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും യുദ്ധം തുടങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

വീണ്ടും യുദ്ധം തുടങ്ങിയാല്‍ അത് എണ്ണവില വര്‍ധനക്കും സ്വാഭാവികമായി പണപ്പെരുപ്പം ഉയരാനും ഇടയാക്കുമെന്നാണ് ആശങ്ക. ഇതും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.
 

Tags

Share this story

From Around the Web