സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1520 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്

 
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1520 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,000 രൂപയായി കുറഞ്ഞു.

 1,07,000 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലി ഉള്‍പ്പെടെ നല്‍കുമ്പോള്‍ വില ഇതിലും കൂടും. ഏതാണ്ട് 1,23,435 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില വരിക. 13,375 രൂപയാണ് ഒരു ?ഗ്രാമിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവുകയാണ് ചെയ്തത്. 108520 രൂപയായിരുന്നു ഇന്നലെ സ്വര്‍ണവില.

വരും ദിവസങ്ങളിലും സ്വര്‍ണവില ഏറിയും കുറഞ്ഞും മാറി വരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.
 

Tags

Share this story

From Around the Web