സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ പവന് 600 രൂപ കുറവ്. ഉച്ചയ്ക്ക് 320 രൂപയുടെ വര്‍ധനവ്
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മാറ്റം. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ രാവിലെ ഇടിവാണ് രേഖപ്പടുത്തിയത് എങ്കില്‍ ഉച്ച കഴിഞ്ഞതോടെ പ്രതാപം തിരികെ പിടിക്കാന്‍ ഉയര്‍ച്ചയാണ് രേഖപ്പടുത്തിയിരിക്കുന്നത്. രാവിലെ പവന് 600 രൂപ ആണ് കുറഞ്ഞത്.
ഇപ്പോള്‍ അത് 320 രൂപയുടെ വര്‍ധനവായി മാറി. 1,05,320 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് ഉച്ചയോടെ ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് രാവിലെ വില കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
അതിന് ശേഷം പിന്നെ കേരളം കണ്ടത് വലിയ വിലകളുടെ പൂരമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്നത്.