സ്വര്‍ണവിലയിലും അനിശ്ചിതത്വം തുടരുന്നു. സ്വര്‍ണ വില ഇന്ന് കുത്തനെ കൂടി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. ഇന്നിതാ സ്വര്‍ണവില കുത്തനെ കൂടിയിരിക്കുകയാണ്. 1,20,000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
1,18,880 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയിരുന്നത്. 1,840 രൂപയുടെ വര്‍ധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇരാനെതിരായ അമേരിക്കന്‍-ഇസ്രയേല്‍ സംയുക്ത ആക്രമണമാണ് സ്വര്‍ണവിലയിലെയും ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മിഡില്‍ ഈസ്റ്റ് മേഖല സംഘര്‍ഷ ഭീതിയിലാണ്. ലോകം യുദ്ധഭീതിയില്‍ നില്‍ക്കെ സ്വര്‍ണവിലയിലും അനിശ്ചിതത്വം തുടരുന്നു.
ഏറിയും കുറഞ്ഞും നില്‍ക്കുന്ന വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് വിദഗ്ധര്‍ക്കുള്‍പ്പെടെ വ്യക്തമാകാത്ത സ്ഥിതിയാണ്. അനിശ്ചിതാവസ്ഥ നില നില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില ഉയരുമെന്ന പ്രതീക്ഷ തെറ്റിച്ച് ഇന്നലെ സ്വര്‍ണവില താഴോട്ടേക്ക് പതിച്ചു. ഇന്നിതാ വില വീണ്ടും കൂടിയിരിക്കുകയാണ്.