ഗാർഹിക എൽപിജിയുടെ വിലയും കൂട്ടിയേക്കും! 60 രൂപ വരെ വർധിക്കുമെന്ന് റിപ്പോർട്ട്

 
SYLINDER

പെട്രോൾ, ഡീസൽ, സി എൻ ജി വിലവർധനവിന് പിന്നാലെ ഗാർഹിക എൽ പി ജിയുടെയും വില വർധിക്കുമോ എന്ന് ആശങ്കയിൽ രാജ്യം. ഗാർഹിക എൽ പി ജിക്ക് 60 രൂപ വരെ വർധിക്കും എന്നാണ് റിപ്പോർട്ട്. ഗാർഹിക എൽ പി ജി വില കൂടി വർധിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. നിലവിലെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിപക്ഷം പാർട്ടികളുടെ വിമർശനം ശക്തമാണ്.

അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽ പി ജി ടാങ്കർ കൂടി ഉടൻ ഇന്ത്യയിൽ എത്തും. വിയറ്റ്നാം പതാകയേന്തിയ എൻ വി സൺഷൈൻ എൽ പി ജി കപ്പൽ ഇന്ന് മംഗളൂരു തീരത്ത് എത്തും എന്നാണ് റിപ്പോർട്ട്‌. 46,427 ടൺ എൽ പി ജിയാണ് കപ്പലിൽ ഉള്ളത്.


നേരത്തെ, തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്രം കുത്തനെ ഉയർത്തിയിരുന്നു.  19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നിരുന്നു.  പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് വർധിപ്പിച്ചിരുന്നു.

Tags

Share this story

From Around the Web