രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസ കൂട്ടി
രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കൂടിയത്. കൊച്ചിയില്‍ പുതിയ വര്‍ധനയോടെ ഒരു സിലിണ്ടറിന്റെ വില 2,852 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ 66 രൂപ 50 പൈസയാണ് വര്‍ധിച്ചത്. നിലവിലുള്ള വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഓഗസ്റ്റില്‍ വില കുറഞ്ഞതിന് ശേഷം ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടര്‍ വില ഉയരുന്നത്. ഉത്സവ സീസണും നവരാത്രി ആഘോഷങ്ങളും ആരംഭിക്കാനിരിക്കെ ഉണ്ടായ ഈ വിലവര്‍ധന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ചെറുകിട വാണിജ്യ മേഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.