ചെറുപയറിന്റെ വില കുതിച്ചുയരുന്നു; ചായക്കടകളിൽ നിന്നും ബേക്കറികളിൽ നിന്നും മലയാളികളുടെ പ്രിയപ്പെട്ട 'സുഖിയൻ' അപ്രത്യക്ഷമാകുന്നു

 
sukhiyan

സൂഖിയൻ നാടുവിട്ടു മലയാളിയുടെ ഇഷ്ടവിഭവമായ സുഖിയൻ ചെറുപയറിന്റെ വില കുത്തനെ കൂടിയതുമൂല൦ ചായക്കട കളിൽ നിന്നു൦ ബേക്കറികളിൽ നിന്നു൦ അപ്രത്യക്ഷമായി എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു ഗുണനിലവാര൦ ഉള്ള വലിപ്പം കൂടിയ ചെറുപയറിന്റ വില വലിയതോതീൽ വർദ്ധിപിച്ചതാണ് ഇതിനുകാരണ൦.

നിലവിൽ ഇരുനൂറു രൂപായിക്ക് അടുത്താണ് ഗുണനിലവാര൦ ഉള്ള ചെറുപയറിന്റെ വില നൂറ്റിമുപ്പതുരൂപായിൽ താനെ കിടന്ന വിലയാണ്വ വലിയ തോതിൽ വർദ്ധിച്ചത് ഒരു കിലോ ചെറുപയറിൽ നിന്നു൦ ഇരുപതിൽ താഴെ സൂഖിയൻ മാത്രമാണ് ഉണ്ടാക്കാൻ പറ്റുന്നത് വിലക്കുറവുള്ള വലിപ്പ൦ കുറഞ്ഞ ചെറുപയർ വിപണിയിൽ ലഭ്യമാണെങ്കിലും ഇത് ഉപയോഗിച്ച് സുബിയൻ ഉണ്ടാക്കിയാൽ ചൂടുമാറിയാൽ കട്ടിപിടിച്ചീരിക്കുമെന്നതിനാൽ വഴിയോര കച്ചവടക്കാർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത് ചൂടോടെ വിൽക്കുന്നതിനാൽ ഉപഭോക്താക്കൾ അറിയുന്നില്ല.

എന്നാൽ ബേക്കറികളിലു൦ ഹോട്ടലുകളിലു൦ മണിക്കൂറുകളോള൦ ഇരിക്കേണ്ടതീനാൽ ഗുണനിലവാര൦ ഉള്ള ചെറുപയർ മാത്രമാണ് ഉപയോഗിക്കുന്നത് നിലവിൽ എണ്ണപലഫാരങ്ങൾ  ഉണ്ടാക്കി വിൽക്കുന്നവരിൽ നിന്നു൦ വാങ്ങിയാണ് ഹോട്ടലുകളു൦ ബേക്കറികളു൦ സുഖിയൻ വിറ്റിരുന്നത് പത്തുരൂപായിക്കാണ്  എണ്ണപലഹാര നിർമ്മാതാക്കൾ ഇവർക്കു നൽകിയിരുന്നത്

ശർക്കരക്കു൦ തേങ്ങായിക്കു൦ എണ്ണക്കു൦ കൂടി വില വർദ്ധിച്ചതോടെ പതിനഞ്ചു രൂപായിക്ക് മുകളിൽ വില ലഭിച്ചാൽ മാത്രമേ പലഹാരം നിർമ്മാതാക്കൾ ക്ക് പിടിച്ചു നിൽക്കാനാകു മുട്ടപഫ്സിന്റെ വിലയ്ക്ക് വിറ്റാലെ കച്ചവടക്കർക്ക് മുതലാകു ഇതുകാരണ൦ ചില്ല് അലമാരകളിൽ നിന്നു൦ സുഖിയൻ ഇറങ്ങി പോയിരിക്കുന്നു തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ സുഖിയൻ പ്രേമികളു൦

Tags

Share this story

From Around the Web