ഏത്തപഴത്തിനു വില കുറഞ്ഞു. പച്ചക്കായ്ക്ക് വില കൂടി

 
ethaapazham

കോട്ടയം: വിപണിയില്‍ ആദ്യമായി പച്ച ഏത്തക്കായേക്കാള്‍ കുറഞ്ഞ വിലക്ക് ഏത്തപഴം വിപണിയില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഓണം വിപണി ലക്ഷ്യമാക്കി കച്ചവടക്കാര്‍ വലിയ തോതില്‍ കുലകള്‍ സംഭരിച്ചിരുന്നു.

 എന്നാല്‍ കാലാവസ്ഥയിലുണ്ടായമാറ്റം ഇവ പെട്ടന്ന് പഴുത്തതാണ് ഏത്തപഴത്തിന്റെ വിലകുറയാന്‍ കാരണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമതി അംഗം എബി ഐപ്പ് പറഞ്ഞു.

ഓണവിപണിയില്‍ ഏത്തപഴത്തിന് കാര്യമായ പ്രസക്തിയില്ല. ഇതോടെ കിലോ വില അന്‍പതുരൂപായില്‍ എത്തി. എന്നാല്‍ പച്ച ഏത്തക്കായുടെ വില കുതിക്കുകയാണ്. നിലവില്‍ എണ്‍പതുരൂപയ്ക്ക് മുകളിലാണ് പച്ചക്കായുടെ വില നാടന്‍കായാണെങ്കില്‍ നൂറുരൂപായും കൊടുക്കണം.

Tags

Share this story

From Around the Web