ഇന്നും വിലയിടിഞ്ഞു. ഒരു ലക്ഷം രൂപയ്ക്ക് താഴേയ്ക്ക് 
 

 
gold

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വിലയിടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയായി. ഏറെക്കാലത്തിനൊടുവിലാണ് സ്വര്‍ണവില ലക്ഷം രൂപക്ക് താഴേക്ക് വന്നത്. ഇന്നലെ 1,00,320 രൂപയായിരുന്നു പവന്‍ വില.


18 കാരറ്റ് സ്വര്‍ണത്തിന് പവന് 81,640 രൂപയും ഗ്രാമിന് 10,205 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റിന് പവന് 63,880 രൂപയും ഗ്രാമിന് 7985 രൂപയുമാണ്. വെള്ളി ഗ്രാമിന് 195 രൂപയും 10 ഗ്രാമിന് 1950 രൂപയുമാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 3869 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 1.75 ഡോളറിന്റെ നേരിയ വര്‍ധനവിലാണുള്ളത്. വെള്ളി രണ്ടര ശതമാനത്തോളം ഇടിഞ്ഞ് 47.39 ഡോളര്‍ എന്ന നിലയിലുമാണ്.


പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും ശക്തമാകുമെന്ന ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്ന് 24 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

 ജനുവരി 29നാണ് ചരിത്രത്തിലെ ഉയര്‍ന്ന വിലയായ 1,31,160 രൂപയില്‍ സ്വര്‍ണം എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.


പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. പിന്നീട് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനും ഇടയില്‍ ചാഞ്ചാടിയ സ്വര്‍ണം സംഘര്‍ഷം വീണ്ടും ശക്തമായ പശ്ചാത്തലത്തില്‍ വലിയ വീഴ്ചയെ നേരിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണവിലയെ ഇടിച്ചത്.

Tags

Share this story

From Around the Web