പ്രാങ്ക് അതിര് കടന്നു. ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റിലായി. 2 മാസത്തേക്ക്  ജയില്‍ശിക്ഷ

 
SYRINGE PRANK

പാരിസ്:സിറിഞ്ച് പ്രാങ്കിന് പിന്നാലെ പ്രശസ്ത ഫ്രഞ്ച് ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍. അമിന്‍ മൊജിറ്റോയാണ് അറസ്റ്റിലായത്. പാരിസ് ക്രിമിനല്‍ കോടതിയാണ് 12 മാസത്തേക്ക് അമിനിനെ ജയില്‍ശിക്ഷക്ക് വിധിച്ചത്. ഇതില്‍ ആറ് മാസം ജയിലില്‍ കഴിയേണ്ടി വരും. ബാക്കി ആറ് മാസം വ്യവസ്ഥകളോടെയുള്ള ജാമ്യത്തിലായിരിക്കും.

ടിക്ടോക്കും ഇന്‍സ്റ്റാഗ്രാമും പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വീഡിയോ ചെയ്യുന്ന ഇന്‍ഫ്‌ലുവന്‍സറാണ് അമിന്‍. പൊതുസ്ഥലങ്ങളിലുള്ള ആളുകളെ സമീപിക്കുകയും അതിന് ശേഷം ശൂന്യമായ സിറിഞ്ച് കൊണ്ട് തൊടുന്നതുപോലെ നടിച്ച് ഭീതിയുളവാക്കുന്ന വീഡിയോകള്‍ ചെയ്യുന്നതാണ് ഇയാളെ പ്രശസ്തനാക്കിയത്.

സിറിഞ്ചില്‍ യാതൊരു ദ്രാവകം ഒന്നും തന്നെ ഇല്ലെങ്കിലും ഇത്തരം വീഡിയോകള്‍ ആളുകളില്‍ വലിയ ഭീതി സൃഷ്ടിക്കാറുണ്ട്. ഇയാള്‍ക്കെതിരെ നേരത്തെയും ആക്രമണം, പീഡനം എന്നീ കേസുകളുണ്ടായിട്ടുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. താന്‍ ആ വീഡിയോകള്‍ വിനോദത്തിന് മാത്രമായി നിര്‍മ്മിച്ചതാണെന്നും ആളുകളെ ചിരിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്ന് മൊജിറ്റോ കോടതിയില്‍ പറഞ്ഞു. അത്രയ്ക്ക് ഭീതിയുണ്ടാക്കുമെന്ന് താന്‍ കരുതിയില്ലെന്ന് മൊജിറ്റോ കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web