വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല, മുന്‍പുള്ള സര്‍ക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം: മന്ത്രി സണ്ണി ജോസഫ് 

 
sunny joseph


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. 

വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. 

അമാനുഷികമായി പ്രശ്‌നം പരിഹരിക്കാനാവില്ല. മുന്‍പുള്ള സര്‍ക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. 


വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമവും തുടരും. രാത്രി സമയത്തെ വൈദ്യുതി ഉപയോഗം വളരെ ഉയര്‍ന്നതാണ്.

 സോളാറില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യമായില്ല. അതിനായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ചു പ്ലാന്റ് തുടങ്ങാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ഞലമറ അഹീെ ഇഡി നീക്കത്തില്‍ സിപിഐക്ക് മൗനം; പിണറായിക്ക് പിന്തുണയില്ല
പവര്‍ എക്സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. ഇന്നലെ 700 മെഗാവാട്ട് കുറവാണുണ്ടായത്. 5008 മെഗാവാട്ടായിരുന്നു പീക്ക് അവറിലെ ആവശ്യകത. 

വൈദ്യുതി നിയന്ത്രണ അറിയിപ്പ് രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ എസ്എംഎസ് ആയി വരുമെന്നും രാജമാണിക്യം പറഞ്ഞു. രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചിരുന്നു.


കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയവ മൂലമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. 

എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറഞ്ഞുവെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.


 

Tags

Share this story

From Around the Web