'ഒരു കുട്ടി കൊണ്ട് വന്ന പൗഡര്‍ മറ്റ് കുട്ടികളുടെ ദേഹത്ത് വീണു'; തിരുവനന്തപുരത്ത് 9 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
Jun 18, 2026, 16:33 IST
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 9 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വട്ടപ്പാറ എല്‍ എം എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യ പ്രശ്‌നം ഉണ്ടായത്.സ്‌കൂളില്‍ ക്ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
9 വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡര്‍ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി.