സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില്‍ പോര്‍ച്ചുഗീസ് കർദ്ദിനാളും

 
Bishop

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ള സയിദ് പുരസ്കാര വിധികർത്താക്കളുടെ സമിതി അംഗങ്ങളില്‍ പോര്‍ച്ചുഗീസ് കർദ്ദിനാളും.

സമിതി അംഗമായി റോമൻ കൂരിയയിലെ സാംസ്കാരിക വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോസ് ടോളെന്തീനൊയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ 7 തിങ്കളാഴ്ചയാണ് നടത്തിയത്. 2026-ലെ പുരസ്കാര വിധികർത്താക്കളുടെ സമിതിയിലാണ് കർദ്ദിനാൾ മെന്തോൺസ് അംഗമായിരിക്കുന്നത്.

2019 ഫെബ്രുവരിയിൽ, ഫ്രാൻസിസ് പാപ്പ യു‌എ‌ഇ സന്ദർശിച്ചപ്പോൾ അബുദാബിയിൽവച്ച് അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയോട് അനുബന്ധിച്ചാണ് സയിദ് പുരസ്കാരം ഏർപ്പെടുത്തിയത്. മാനവ സാഹോദര്യത്തിന് അതുല്യ സംഭാവനയേകുന്ന വ്യക്തികൾക്കോ, സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ പ്രത്യേകം നല്‍കുന്നതാണ് പുരസ്കാരം. ഓരോ വര്‍ഷം ഫെബ്രുവരി 4ന് അബുദാബിയിൽവെച്ചാണ് ഈ സമ്മാനദാനച്ചടങ്ങ് നടക്കുക.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനും അബുദാബിയുടെ മരണമടഞ്ഞ രാജാവുമായ ഷെയ്ക്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിലുള്ളതാണ് സയിദ് പുരസ്കാരത്തിന്റെ സമ്മാനത്തുക 10 ലക്ഷം ഡോളറാണ്.

ബാർബഡോസിന്റെ പ്രധാനമന്ത്രി മിയ മോർ മോട്ട്‌ലി, എത്യോപ്യ - അമേരിക്കൻ വംശജനായ പതിനഞ്ചുവയസ്സുകാരനായ ശാസ്ത്രജ്ഞൻ ഹെമൻ ബെക്കെലെ എന്നിവരും വേൾഡ് സെൻറർ കിച്ചണ്‍ സംഘടനയുമാണ് ഇക്കൊല്ലം ഈ പുരസ്കാരം പങ്കുവച്ചിരിക്കുന്നത്.

Tags

Share this story

From Around the Web