പാപ്പയുടെ അര്‍ബുദം കണ്ടെത്തിയത് തികച്ചും അവിചാരിതമായി; ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി ഡോ. സ്റ്റെഫാനോ

 
dr stafanoo


ലിയോ 14-ാമന്‍ പാപ്പ ഒരു ഉത്തമനായ പേഷ്യന്റാണെന്ന് ഡോ. സ്റ്റെഫാനോ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ നടന്ന പാപ്പയുടെ ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് പ്രഫസര്‍ സ്റ്റെഫാനോ മര്‍ഗാരിറ്റോറ.

സാധാരണയായി നടത്തുന്ന പരിശോധനയ്ക്കിടെ വളരെ അവിചാരിതമായാണ് പാപ്പയെ ബാധിച്ച ലംഗ് അഡിനോകാര്‍സിനോമ എന്ന അര്‍ബുദം കണ്ടെത്തിയതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. പാപ്പയുടെ ശ്വാസകോശത്തിന്റെ താഴ്ഭാ?ഗത്തായി ഒരു കറുത്ത പാടാണ് കണ്ടത്. 

പാപ്പയുടെ കാര്യത്തില്‍ പ്രത്യേക രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. കൃത്യമായ കാലയളവിലുള്ള പ്രിവന്റീവ് ചെക്കപ്പുകള്‍ ആവശ്യമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം പാപ്പ ചാപ്പലില്‍ നിന്ന് കസേരകള്‍ അടുക്കുന്നതാണ് മെഡിക്കല്‍ സ്റ്റാഫ് കണ്ടത്. അത് ഞങ്ങള്‍ ചെയ്യാം പിതാവേ, എന്ന് പറഞ്ഞ സ്റ്റാഫിനോട് അത് സാരമില്ല. എനിക്കും ഇത് ചെയ്യാന്‍ പറ്റുമെന്നാണ് പാപ്പ മറുപടി പറഞ്ഞത്. 

ഇത്തരത്തില്‍ അതിവേഗം സുഖം പ്രാപിക്കണമെന്നുള്ള പാപ്പയുടെ ആഗ്രഹത്തെയും ദൃഢനിശ്ചയത്തെയും ഡോക്ടര്‍ അഭിനന്ദിച്ചു.

ലിയോ 14-ാമന്‍ പാപ്പ നവംബര്‍ മാസത്തില്‍ നടത്താനായി നിശ്ചയിച്ചിരുന്ന ലാറ്റിന്‍ അമേരിക്കയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് വൈദ്യശാസ്ത്രപരമായ തടസങ്ങളൊന്നുമില്ലെന്ന് ഡോ. സ്റ്റെഫാനോ വ്യക്തമാക്കി.

 10 ദിവസങ്ങള്‍ക്കുള്ളില്‍ പാപ്പ പൂര്‍ണമായി സുഖം പ്രാപിക്കുമെന്നും യാത്രയ്ക്ക് സജ്ജനാകുമെന്നും ഡോ. സ്റ്റെഫാനോ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 6-17 വരെ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്തോലിക യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Tags

Share this story

From Around the Web