പാപ്പാമാരുടെ വേനല്‍ക്കാല വിശ്രമവസതിയായ കാസ്‌തെല്‍ ഗന്തോള്‍ഫോയിലെ ഭവനം പാപ്പാ സന്ദര്‍ശിച്ചു

 
LEO


വത്തിക്കാന്‍: പാപ്പാമാരുടെ വേനല്‍ക്കാല വിശ്രമവസതിയായ കാസ്‌തെല്‍ ഗന്തോള്‍ഫോയിലെ ഭവനം പാപ്പാ സന്ദര്‍ശിച്ചു

പതിനേഴാം നൂറ്റാണ്ടില്‍ ഊര്‍ബന്‍ എട്ടാമന്‍ പാപ്പായുടെ കാലം തൊട്ടാണ് റോമില്‍ നിന്ന് 25 കിലോമീറ്ററോളം തെക്കുകിഴക്കായി, അല്‍ബാനൊ കുന്നുകളില്‍ സ്ഥിതിചെയ്യുന്ന കാസ്‌തെല്‍ ഗന്തോള്‍ഫെയിലെ ഈ ഭവനം പാപ്പാമാരുടെ വേനല്‍ക്കാല വിശ്രമ വസതിയായത്.

ലിയൊ പതിനാലാമന്‍ പാപ്പാ ഈ മാസം 6-20 വരെ വേനല്‍ക്കാല വിശ്രമത്തിനായി അവിടെ എത്തും. ഇപ്പോള്‍ അവിടെ ചില അറ്റകുറ്റപ്പണികള്‍ നടന്നുവരുകയാണ്. അതു നിരിക്ഷിക്കാനായിരുന്നു പാപ്പായുടെ വ്യാഴാഴ്ചത്തെ സന്ദര്‍ശത്തിന്റെ ലക്ഷ്യം.

പതിമൂന്നാം തീയതി ഞായറാഴ്ച പാപ്പാ വില്ലനോവയിലെ വിശുദ്ധ തോമസിന്റെ നാമത്തിലുള്ള പൊന്തിഫിക്കല്‍ ഇടവകയിലും ഇരുപതാം തീയതി അല്‍ബാനൊ രൂപതയുടെ കത്തീദ്രല്‍ ദേവാലയത്തിലും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ജൂലൈ 20-ന് വൈകുന്നേരം പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും. പാപ്പായുടെ ഇപ്പോഴത്തെ പൊതുദര്‍ശന പരിപാടി ജൂലൈ 30-നു മാത്രമെ പുനരാരംഭിക്കുകയുള്ളൂ.
 

Tags

Share this story

From Around the Web