റോം രൂപതാതിര്‍ത്തിക്കുള്ളില്‍ ഉണ്ടായ സ്‌ഫോടനദുരന്തത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തി.

 
ROME FIRE


വത്തിക്കാന്‍: റോം രൂപതയില്‍പ്പെട്ട പ്രെനെസ്തീനൊ ലബിക്കാനൊ പ്രദേശത്തെപെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തിലും അഗ്‌നിബാധയിലും പാപ്പാ തന്റെ ദുഃഖം അറിയിച്ചു.

സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് റോം രൂപതയുടെ മെത്രാന്‍ കൂടിയായ ലിയൊ പതിനാലാമന്‍ പാപ്പാ ഈ ദുരന്തത്തില്‍ തന്റെ വേദന രേഖപ്പെടുത്തിയത്.

ഈ സ്‌ഫോടന ദുരന്തത്തിലകപ്പെട്ടവര്‍ക്കെല്ലാം വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ദാരുണമായ ഈ അപകടവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ താന്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും പാപ്പാ ഇറ്റാലിയന്‍ ഭാഷയിലുള്ള ''എക്‌സ്'' സന്ദേശത്തില്‍ കുറിച്ചിരിക്കുന്നു.

റോമില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെടത്തക്കവിധം ശക്തമായിരുന്നു വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 8 മണിക്കു ശേഷമുണ്ടായ ഈ സ്‌ഫോടനം. ലഭ്യമായ വിവരമനുസരിച്ച്, അനേകര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.

Tags

Share this story

From Around the Web