മുണ്ടക്കയം ചോറ്റിയിലുണ്ടായ കൂട്ടവാഹനാപകടം ആത്മഹത്യാ ശ്രമമെന്ന് പോലീസ്. കൂട്ടിക്കൽ തേൻപുഴ സ്വദേശിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു

 
police

കോട്ടയം: മുണ്ടക്കയം ചോറ്റിയിലുണ്ടായ കൂട്ടവാഹനാപകടം കാറുകാരൻ നടത്തിയ ആത്മഹത്യാ ശ്രമത്തിൻ്റെ ഫലമെന്നു പോലീസ്.

സംഭവത്തിൽ അപകടം ഉണ്ടാക്കിയ കാർ ഡ്രൈവർ കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പോലീസ് വധശ്രമത്തിന് കേസെടുത്തു.

ഇയാൾ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.

ഇന്നലെ രാവിലെ മുണ്ടക്കയം – കാഞ്ഞിരപ്പള്ളി പാതയിലാണ് അപകടമുണ്ടായത്.

ജീവനൊടുക്കു ന്നതിനായി അമിതവേഗതയിൽ കാർ ഓടിച്ച് മറ്റുള്ളവരുടെ വാഹനങ്ങളിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റുകയായിരുന്നു വെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

 ഈ അപകടത്തിൽ നാല് കാറുകൾ, ഒരു ഓട്ടോറിക്ഷ, രണ്ട് ബൈക്കുകൾ എന്നിവ ഉൾപ്പെടെ ഏഴ് വാഹനങ്ങൾ തകർന്നിരുന്നു.

അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഷാലോം ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Tags

Share this story

From Around the Web