സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ആലുവ സൈബര്‍ സ്റ്റേഷനില്‍

കൊച്ചി:സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. അപകീര്‍ത്തിപരമായി വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്കും എതിരെയാണ് കേസെടുത്തത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി, അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.
ഒരു മണിക്കൂറോളമാണ് പൊലീസ് ഷൈനിന്റെ മൊഴിയെടുത്തത്. തെളിവുകളും താന്‍ അനുഭവിച്ച വിഷമതകളും പൊലീസിനോട് പറഞ്ഞുവെന്ന് ഷൈന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തിയതില്‍ വ്യക്തിപരമായി അറിയാവുന്ന ആളുകളുമുണ്ടെന്നും അധികവും കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നെന്നും ഷൈന്‍ പറഞ്ഞു.