151 യാത്രക്കാരുമായി പോയ വിമാനം ടേക്ക് ഓഫിനിടെ സാങ്കേതിക തകരാറില്‍. ലഖ്‌നൗവില്‍ ഇന്‍ഡിഗോ വിമാനം നിര്‍ത്തിവച്ചു. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും വിമാനത്തില്‍

ലഖ്‌നൗ:ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം ലഖ്‌നൗവില്‍ ഇന്‍ഡിഗോ വിമാനം നിര്‍ത്തിവച്ചു. വലിയ അപകടമാണ് ഇതിന്റെ ഭാഗമായി ഒഴിവായത്.
151 യാത്രക്കാരുമായി പോയ വിമാനം യാത്ര തുടങ്ങിയപ്പോള്‍ തന്നെ എമര്‍ജെന്‍സി ബ്രേക്ക് നല്‍കി ടേക്ക് ഓഫ് ഒഴിവാക്കുകയാണുണ്ടായത്. അതേസമയം സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും വിമാനത്തിലുണ്ടായിരുന്നതായാണ് റിപോര്‍ട്ടുകള്‍.
ഇന്ന് രാവിലെ 11 മണിയോടെയാണ് ലഖ്‌നൗ വിമാനത്താവളത്തില്‍ സംഭവം നടക്കുന്നത്. ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വിമാനം റണ്‍വേയിലെ അവസാന ഭാഗത്തെത്തിയപ്പോള്‍ പറന്നുയരുന്നത് പരാജയപ്പെട്ടതായാണ് നിഗമനം. ഇതിനുശേഷം പൈലറ്റ് പെട്ടന്ന് എമര്‍ജന്‍സി ബ്രേക്കിടുകയും മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയുമായിരുന്നു.
ഈ മാസം ആദ്യം കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പറന്ന ഒരു ഇന്‍ഡിഗോ വിമാനത്തിനും സമാന തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.