ഇന്ധനം കഴിയാറായി എന്ന് പൈലറ്റ്. ചെന്നൈ വിമാനം ഇറക്കിയത് ബെംഗളൂരുവില്‍. 168 യാത്രക്കാര്‍. ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഗുവഹത്തി ചെന്നൈ വിമാനം ഇറക്കിയത് ബെംഗളൂരുവില്‍. വിമാനത്തില്‍ മതിയായ ഇന്ധനം ഉണ്ടായിരുന്നില്ല. 168 യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സമയത്ത് ചെന്നൈയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ശേഷം ഇന്ധനം കഴിയാറായി എന്ന് പൈ ലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു ഇറക്കി. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നല്‍കിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.