ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു, വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചത്
Sep 28, 2026, 14:52 IST
മലപ്പുറം: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി ഗണേശന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.രാത്രി ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. വാറന്റി കാലാവധി അവസാനിച്ചിട്ടില്ലാത്ത ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഗണേശന്‍ പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.