'ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ ഡയറി''; നവംബര്‍ 24ന് പുസ്തകം പ്രസിദ്ധീകരിക്കും

 
francus



വത്തിക്കാന്‍ സിറ്റി: വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് രചിച്ച 'ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ്' എന്ന പുസ്തകം നവംബര്‍ 24-ന് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കും. 1992 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മുന്‍ പാപ്പ കുറിച്ചുവെച്ച കുറിപ്പുകളിലൂടെ പാപ്പയുടെ പില്‍ക്കാല ആന്തരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കും പുസ്തകമെന്ന് കരുതപ്പെടുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്.

1992 ഡിസംബര്‍ 20 മുതല്‍ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലഘട്ടത്തില്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ സൂക്ഷിച്ച കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയും വിശകലനം ചെയ്തുമാണ് പുസ്തകം ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 മാര്‍ച്ച് 13 മുതല്‍ 2025 ഏപ്രില്‍ 21-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നത് വരെ കത്തോലിക്കാ സഭയെ നയിച്ച ജെസ്യൂട്ട് മാര്‍പാപ്പയുടെ വ്യക്തിത്വത്തെയും ആത്മീയ ആന്തരിക ജീവിതത്തെയും കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കുവാന്‍ പുസ്തകം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

നവംബര്‍ 24-ന് ഒരേസമയം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 94 രാജ്യങ്ങളില്‍ ഈ പുസ്തകം വിതരണത്തിനെത്തും. ഇറ്റാലിയന്‍ പതിപ്പ് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസും സ്പാനിഷ്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് പതിപ്പുകള്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ശാഖകളും ഫ്രഞ്ച് പതിപ്പ് എഡിഷന്‍സ് ആല്‍ബിന്‍ മൈക്കലും പ്രസിദ്ധീകരിക്കും.

Tags

Share this story

From Around the Web