ഉക്രൈൻ ജനത, വേദനയ്ക്കിടയിലും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനു മാതൃക: ഫാ. മാർക്കെസ്

 
Father

യുദ്ധകാലത്ത്, ഉക്രൈനിലേക്കുള്ള തന്റെ നാലാമത്തെ സന്ദർശനത്തെക്കുറിച്ച്, നിഷ്പാദുക കർമ്മലീത്ത സഭയുടെ സുപ്പീരിയർ ജനറൽ, ഫാ, മിഗെൽ മാർക്കെസ് കാലെ, വിവരിച്ചു.

സഹനത്തിന്റെ മൂർദ്ധന്യതയിലും, ജനത കാത്തുസൂക്ഷിക്കുന്ന, വിശ്വാസമാണ്, കൂട്ടായ്‍മയിൽ അവരെ ഒന്നിച്ചു നിർത്തുന്നതെന്നും, അത് ഏവർക്കും ഒരു മാതൃകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. വിശുദ്ധ വാരത്തിൽ, സഭയിലെ അംഗങ്ങൾക്കൊപ്പം ആയിരിക്കുന്നതിനും, പ്രാദേശിക സമൂഹങ്ങളുമായി കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും വേണ്ടിയാണ്  ഫാ. മിഗെൽ ഉക്രൈനിൽ എത്തിയത്.

 ബുദ്ധിമുട്ടുകൾക്കിടയിലും, നിഷ്പാദുക കർമ്മലീത്ത സഭയുടെ സന്യാസിമാർ അജപാലനപരവും ആത്മീയവുമായ പ്രവർത്തനങ്ങൾ തുടരുകയും ജനങ്ങൾക്ക് പ്രായോഗിക പിന്തുണ നൽകുകയും ചെയ്യുന്നു, കൂടാതെ മാനസികവും നിയമപരവുമായ സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനകളുമായി സഹകരിക്കുകയും ചെയ്യുന്നു.

സഭയുടെ അംഗങ്ങളുടെ സാന്നിധ്യം, രാജ്യത്ത്  പ്രാഥമികമായി മാനുഷികവും ആത്മീയവുമായ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പങ്കുവച്ചു.

സാധാരണ ജീവിതം നയിക്കുന്നവർ പോലെയാണ് ഉക്രൈനിലെ ജനതയെ പുറമെ കാണുന്നതെങ്കിലും, അവർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ ഏറെയുണ്ടെന്നത്, അവരുമായുള്ള സംഭാഷണത്തിലൂടെയാണ് വെളിപ്പെടുന്നതെന്നു ഫാ. മിഗെൽ പറഞ്ഞു. വിശുദ്ധ വാരാഘോഷങ്ങൾ തീവ്രമായ പങ്കാളിത്തവും ശക്തമായ ഐക്യവും കൊണ്ട് അടയാളപ്പെടുത്തിയെന്നും, വിശ്വാസം ഐക്യത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായി മാറുന്നതിന്റെ തെളിവാണ് അവിടെ വെളിപ്പെട്ടതെന്നും അദ്ദേഹം പങ്കുവച്ചു.

യുദ്ധമുന്നണിയിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ പരിക്കേറ്റവർ, രോഗികൾ എന്നിവരുമായുള്ള സന്ദർശനം, ഏറെ ഹൃദയ സ്പര്ശിയായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം, ആശ്വാസം നൽകാൻ പോകുന്ന ആളുകൾക്ക്,  ഒടുവിൽ, പക്ഷേ ശക്തി പകരുന്നത് അവരാണ് എന്നുള്ളതും അടിവരയിട്ടു.

യുദ്ധവാർത്തകൾക്കും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനും അടിമപ്പെടുന്നതിനെതിരെ സുപ്പീരിയർ ജനറൽ മുന്നറിയിപ്പ് നൽകുകയും, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുകയും ചെയ്തു.

ഉക്രൈനിൽ ഈസ്റ്റർ ആഘോഷിക്കുക എന്നതിന്റെ അർത്ഥം "സുവിശേഷം ജീവിക്കുക" എന്നതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

മരണത്താൽ അടയാളപ്പെടുത്തിയ ഒരു സാഹചര്യത്തിൽ, പ്രാർത്ഥനയുടെ ശക്തിയാൽ, പ്രത്യാശയുടെ സാക്ഷ്യം നൽകുന്ന ഉക്രൈൻ ജനതയുടെ ജീവിതങ്ങളെയും ഫാ. മിഗെൽ ചൂണ്ടിക്കാണിച്ചു.

Tags

Share this story

From Around the Web