ദി പെന്തെക്കൊസ്ത് മിഷന്‍ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമം ഈമാസം 21 മുതല്‍ 24 വരെ ലണ്ടനില്‍

 
London

ലണ്ടന്‍: ദി പെന്തെക്കൊസ്ത് മിഷന്‍ സഭയുടെ യുകെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്‌സല്‍ പെന്തക്കൊസ്തല്‍ ചര്‍ച്ച് (യു.പി.സി) ലണ്ടന്‍ കണ്‍വന്‍ഷന്‍ ഈമാസം 21 മുതല്‍ 24 വരെ ലണ്ടനില്‍ വെച്ച് നടക്കും.

സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന മീറ്റിംഗ് എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയര്‍ പാസ്റ്റര്‍മാര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. സുവിശേഷ പ്രവര്‍ത്തകര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷനില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കണ്‍വന്‍ഷനുകളില്‍ ഒന്നായ ലണ്ടന്‍ കണ്‍വന്‍ഷനില്‍ ഇംഗ്ലണ്ട്, വെയില്‍സ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ഡെന്‍മാര്‍ക്ക് എന്നി രാജ്യങ്ങളിലെ സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്‌സ്ടണിലാണ്. യു.കെ, അയര്‍ലന്‍ഡ്, ഹോങ്കോങ്, നൈജീരിയ എന്നി രാജ്യങ്ങളിലെ റ്റി.പി.എം സഭകളെ യൂണിവേഴ്‌സല്‍ പെന്തെക്കൊസ്തല്‍ ചര്‍ച്ച് (യു.പി.സി) എന്ന പേരിലാണ് അറിയപ്പെടുന്നത്.

സ്ഥലത്തിന്റെ വിലാസം

Greenwich Peninsula, 1 Waterview Drive, The Intercontinental London - The O2 (SE10 0TW)

Tags

Share this story

From Around the Web