മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസ്സുകാരന് മരണം

 
bab

മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുട്ടി മിക്സ്ചർ കഴിക്കുന്നതിനിടയിൽ അതിലുണ്ടായിരുന്ന കടല അബദ്ധവശാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ശ്വാസതടസ്സം നേരിട്ട കുട്ടിയെ ബന്ധുക്കൾ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

കൊച്ചു കുട്ടികൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകുമ്പോൾ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Tags

Share this story

From Around the Web