യാത്രക്കാരിക്ക് നൽകിയത് കറ പുരണ്ടതും വൃത്തിഹീനവുമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 1.5 ലക്ഷം രൂപ പിഴ.
ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് യാത്രക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടും വേദനയും കണക്കിലെടുത്ത് നഷ്ട പരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
ബാക്കുവിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത പിങ്കി എന്ന യാത്രക്കാരി നൽകിയ പരാതിയിലാണ് നടപടി.
ജനുവരി രണ്ടിനാണ് പിങ്കി ബാക്കുവിൽനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തത്.
തനിക്ക് വൃത്തിഹീനവും കറപുരപണ്ടതുമായ സീറ്റാണ് വിമാനത്തിൽ ലഭിച്ചതെന്നായിരുന്നു ഇവരുടെ പരാതി.
വൃഇതേക്കുറിച്ച് ഇൻഡിഗോ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പരാതി അവഗണിച്ചെന്നും വേണ്ടരീതിയിൽ കൈകാര്യംചെയ്തില്ലെന്നും ഇവർ ആരോപിച്ചിരുന്നു.
എന്നാൽ യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധിച്ചിരുന്നതായും യാത്രക്കാരിക്ക് മറ്റൊരു സീറ്റ് നൽകിയെന്നായിരുന്നു വിമാന കമ്പനിയുടെ എതിർവാദം. അവർ സ്വമേധയാ ന്യൂഡൽഹിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എന്നാൽ, വിമാനക്കമ്പനിയുടെ സേവനത്തിൽ പോരായ്മുണ്ടായെന്ന് കണ്ടെത്തി യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായി യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകൾക്കായി 25,000 രൂപ നൽകാനും ഉപഭോക്തൃ തർക്കപരിഹാര ഫോറം ആവശ്യപ്പെട്ടു.