നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

 
accident

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തില്‍ രണ്ടരവയകാരന്‍ മരിച്ചു.

പാലക്കാട് അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്‍-ധനഭാഗ്യം ദമ്പതികളുടെ മകന്‍ ലിദിക്കാണ് മരിച്ചത്. 

ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി അറിയാതെ മാറ്റിയതാണ് അപകടത്തിന് കാരണമായത്.

ഗിയര്‍ മാറിയതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി.

ഇതിനിടെ വാഹനമിടിക്കാതിരിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Tags

Share this story

From Around the Web