മഹായിടവകതല പ്രവേശനോത്സവം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്നു

 
Csis

കോട്ടയം: പുതിയ അധ്യയനവര്‍ഷത്തില്‍ മഹായിടവകതല പ്രവേശനോത്സവം ബേക്കര്‍ കോമ്പൗണ്ടിലെ ബേക്കര്‍ മെമ്മോറിയല്‍ കിന്റര്‍ഗാര്‍ട്ടന്‍ ആന്‍ഡ് എല്‍.പി സ്‌കൂളില്‍
ജൂണ്‍ 01 ന് നടന്നു. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചു.


കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍  സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഹെഡ്മിസ്ട്രസ്സ് മറിയാമ്മ ഉമ്മന് പ്രസ്തുത സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കുകയും പുതിയ എച്ച്. എം. ആയി ചുമതലയേറ്റ റേച്ചല്‍ നിസ്സി നൈനാനെ സ്വാഗതം ചെയ്യുകയും ചെയ്തു.

 പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത റേച്ചല്‍ നിസ്സി നൈനാന് ഏറെ അനുഗ്രഹകരമായി സ്‌കൂളിനെ നയിക്കാന്‍ ദൈവം കൃപ കല്പിക്കട്ടെ. സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച മറിയാമ്മ ഉമ്മന് പ്രാര്‍ത്ഥനാശംസകള്‍.

Tags

Share this story

From Around the Web