ഓക്സ്ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നോര്‍ത്താംപ്ടണില്‍ ജൂലൈ അഞ്ചിന്. മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ അഞ്ചിന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ വെച്ച് ഓക്സ്ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു, സന്ദേശം നല്‍കും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റര്‍ എല്‍സീസ് മാത്യു (MSMI) നോര്‍ത്താംപ്ടണില്‍ നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്. നോര്‍ത്താംപ്ടണ്‍ സീറോമലബാര്‍ ഇടവകയുടെ പ്രീസ്റ്റും, റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ സിഎംഎഫ് സഹകാര്‍മികത്വം വഹിച്ചു, ശുശ്രുഷകള്‍ നയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Fr. Sebastian Pottananiyil - 07918266277
സ്ഥലത്തിന്റെ വിലാസം
St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS