കുടുംബ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഓസ്‌കാര്‍ വേദി; അമ്മമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ച് മികച്ച നടി
Mar 18, 2026, 14:27 IST
ലോസ് ആഞ്ചലസ്: 'ഹാംനെറ്റ്' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ജെസി ബക്ലി മാതൃത്വത്തിന്റെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്കായാണ് തന്റെ പുരസ്‌കാരം സമര്‍പ്പിച്ചത്.
യുകെയില്‍ മാതൃദിനം ആഘോഷിക്കുന്ന ദിനം തന്നെ അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച താരം, തന്റെ എട്ടുമാസം പ്രായമുള്ള മകളോടൊപ്പമുള്ള ജീവിതത്തിന്റെ സന്തോഷം ആസ്വദിക്കാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞു.
തനിക്ക് ഇനിയും ധാരാളം കുട്ടികള്‍ വേണമെന്നുള്ള ആഗ്രഹം പരസ്യമാക്കിയ ജസി ഓസ്‌കാര്‍ പുരസ്‌കാര നിശ ജീവന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷവേദി കൂടെയാക്കി മാറ്റി.