ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ 35-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി റവ. ഡോ. ജോര്‍ജ് തെക്കേക്കര, സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യന്‍ പയ്യപ്പിള്ളി സിഎംഐ, വൈസ് പ്രസിഡന്റായി ഡോ. സിസ്റ്റര്‍ ഡെല്‍ന എംഎസ്എംഐ, ട്രഷററായി ഫാ. വര്‍ഗീസ് ചാമക്കാലായില്‍ എന്നിവരെ തെരഞ്ഞെടുത്തു.
അലക് വേലാച്ചേരില്‍, റവ. ഡോ. ജെയിംസ് പാമ്പാറ സിഎംഐ, സിസ്റ്റര്‍ റോസ്മിന്‍ എസ്എച്ച് എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. അമല്‍ജ്യോതി കോളജില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, അമല്‍ ജ്യോതി ഡയറക്ടര്‍ റവ. ഡോ. റോയ് പഴയപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.