അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മ അംഗീകരിച്ച ഏക ചലച്ചിത്രം ഒടിടിയില്‍

 
libera


മാഡ്രിഡ്: ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ്  അംഗീകരിച്ച 'ട്രയാമ്പ് ഓവര്‍ ഈവിള്‍; ദ ബാറ്റില്‍ ഓഫ് എക്‌സോര്‍സിസ്റ്റ്' സിനിമ ക്രിസ്തീയവും പ്രചോദനാത്മകവുമായ സിനിമകളും ഡോക്യുമെന്ററികളും വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ഓടിടി പ്ലാറ്റ്‌ഫോമായ ഫാമിപ്ലേയില്‍.

 ആദ്യ ഘട്ടത്തില്‍ സ്പാനിഷ് ഭാഷയിലാണ് സിനിമ ഒടിടിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജിയോവന്നി സിബര്‍നയും വലേറിയ ബാല്‍ഡനും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം നേരത്തെ ഏറെ ശ്രദ്ധ നേടിയിരിന്നു.


കത്തോലിക്ക സഭയിലെ ഏറ്റവും നിഗൂഢവും ചര്‍ച്ചാവിഷയവുമായ ഭൂതോച്ചാടന ശുശ്രൂഷയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചലച്ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്ന് ഫാമിപ്ലേ, എസിഐ പ്രെന്‍സ എന്ന മാധ്യമത്തിനു അനുവദിച്ച കുറിപ്പില്‍ പറയുന്നു.

റോമില്‍ നിന്നുള്ള പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ സാക്ഷ്യങ്ങളുടെ ഭാഗവും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. 

പിശാച് ആരാണ്, അവന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? അവന്റെ ആയുധങ്ങള്‍ എന്തൊക്കെയാണ്? യഥാര്‍ത്ഥ പൈശാചിക ബാധ എപ്പോഴാണ്? ഒരു ഭൂതോച്ചാടനത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നത്? 

ഭൂതോച്ചാടകന്‍ ആരാണ്? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ഡോക്യുമെന്ററി ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web