സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ ക്രൈസ്തവ സമൂഹത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്.

 
sudan

സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ ക്രൈസ്തവ സമൂഹത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 160-ലധികം ക്രൈസ്തവ ദൈവാലയങ്ങൾ തകർക്കപ്പെടുകയോ സൈനിക ആവശ്യങ്ങൾക്കായി പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്.

ആർമി വിഭാഗവും പാരാമിലിട്ടറി വിഭാഗമായ ആർ.എസ്.എഫും (RSF) തമ്മിലുള്ള പോരാട്ടത്തിനിടയിൽ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ കോപ്റ്റിക് പള്ളികൾക്ക് നേരെ വരെ ആക്രമണമുണ്ടായി.

Tags

Share this story

From Around the Web