പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു

വത്തിക്കാന്‍:ക്രൈസ്തവ സിനികമകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ' രണ്ടാം ഭാഗമായ 'ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ' ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു.
മെല്‍ ഗിബ്‌സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതികള്‍ വിതരണക്കാരായ ലയണ്‍സ്ഗേറ്റാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും ആദ്യ ഭാഗം 2027 മാര്‍ച്ച് 26, ദുഃഖവെള്ളിയാഴ്ചയും രണ്ടാം ഭാഗം 2027 മെയ് 6 വ്യാഴാഴ്ച, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണതിരുനാള്‍ ദിനത്തിലും റിലീസ് ചെയ്യുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
യേശുവിന്റെ പീഡാനുഭവരംഗങ്ങളെ ചിത്രീകരിച്ച 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റില്‍' യേശുവിനെ അവതരിപ്പിച്ച ജിം കാവിയേസെല്‍ല്‍ തന്നെയാവും 'ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിലും' യേശുവിനെ അവതരിപ്പിക്കുന്നത്.