വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെയും പിയെര്‍ ജോര്‍ജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാള്‍ ദിനങ്ങള്‍ പ്രഖ്യാപിച്ചു

 
CARLO



വത്തിക്കാന്‍ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാര്‍ളോ അക്യുട്ടിസിന്റെയും പിയെര്‍ ജോര്‍ജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാള്‍ ദിനങ്ങള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ചു.

 ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്‌തോലന്‍, ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍, ആദ്യ മില്ലേനിയന്‍ വിശുദ്ധന്‍ തുടങ്ങിയ വിശേഷണങ്ങളുള്ള വിശുദ്ധ കാര്‍ളോയുടെ തിരുനാള്‍ ഒക്ടോബര്‍ 12നു ആചരിക്കും.

തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവന്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കും ഉഴിഞ്ഞുവച്ച വിശുദ്ധ ഫ്രസാത്തിയുടെ തിരുനാള്‍ ജൂലൈ നാലിനുമായി ആചരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

വിശുദ്ധരുടെ മരണദിനങ്ങളാണ് തിരുനാള്‍ദിന ങ്ങളായി സഭയില്‍ ആചരിച്ചുവരുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രഘോഷണവുമായി ജീവിതം ധന്യമാക്കിയ കാര്‍ളോ തന്റെ 15-ാം വയസില്‍ 2006 ഒക്ടോബര്‍ 12നാണ് രക്താര്‍ബുദം ബാധിച്ചു മരിച്ചത്. 

പാവങ്ങളുടെയും ദുര്‍ബലരുടെയും അത്താണിയായിരിന്ന പിയെര്‍ ജോര്‍ജോ ഫ്രസാത്തി 1925 ജൂലൈ നാലിന് തന്റെ 24-ാം വയസില്‍ പോളിയോ ബാധിച്ചായിരിന്നു വിടവാങ്ങിയത്

Tags

Share this story

From Around the Web