ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന സർക്കാരിന്റെയും കോടതിയുടെയും നിരീക്ഷണം.വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കും

 
waqf

കോട്ടയം: ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന സർക്കാരിന്റെയും കോടതിയുടെയും നിരീക്ഷണം, വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അം​ഗങ്ങളെ പിരിച്ചുവിടാൻ സർക്കാർ ഒരുങ്ങുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു.

അം​ഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം. ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്‌. ഹംസയെ ചെയർമാൻ ആക്കിയത്.

എ.ഐ. റഹീം,   കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ. ഉമർ ഫൈസി, പി.യു. അലി, ഡോ. ഷെരീന സലാം, സുമിത നിസാഫ്, സി.കെ. ഉസ്മാൻ ഹാജി, വി.എം. റെഹാന എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പകരം നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ മാത്രമാണ് ബോർഡിലുള്ളത്.

​ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ മുൻപ് കോടതിയെ ധരിപ്പിച്ചിരുന്നു. നാലര വർഷം കാലാവധി ശേഷിക്കെയാണ് അം​ഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ട്.

അമുസ്ലിം അംഗങ്ങളുടെ നിയമനം പൂർത്തിയാക്കാത്തതിനാലുള്ള നിയമപരമായ തീരുമാനങ്ങളിലെ തടസങ്ങളും സർക്കാരിന് മുന്നിൽ നിലനിൽക്കുന്നുണ്ട്. സർക്കാർ തീരുമാനത്തിനെതിരെ ഉണ്ടാകാൻ സാധ്യതയുള്ള നിയമപോരാട്ടങ്ങളും വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിൽ അനിശ്ചിതത്വം ഉണ്ടാക്കുമെന്ന ആശങ്കയും ഉണ്ട്.

Tags

Share this story

From Around the Web