ഉക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പുരോഹിതന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

 
COCKPIT

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന ക്രൈസ്തവ പുരോഹിതന്മാരുടെയും സന്ന്യാസികളുടെയും എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എക്യുമെനിക്കല്‍ സംഘടനയായ 'ക്രിസ്ത്യന്‍സ് എഗൈന്‍സ്റ്റ് ദി വാര്‍'  പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തല്‍.

സംഘടന പുറത്തിവിട്ട കണക്കുകള്‍ പ്രകാരം 2026-ല്‍ ഇതുവരെ കുറഞ്ഞത് 17 ക്രൈസ്തവ പുരോഹിതന്മാരും സന്ന്യാസിമാരും ആണ് ഉക്രൈയിനിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 


കഴിഞ്ഞ വര്‍ഷം (2025) ആകെ രേഖപ്പെടുത്തിയ 14 മരണങ്ങളുടെ കണക്കുകളെക്കാള്‍ കൂടുതലാണിത്. ബോംബാക്രമണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കുമിടയിലും ജനങ്ങള്‍ക്ക് അരികില്‍ നിന്ന് സേവനം അനുഷ്ഠിക്കുന്ന സന്ന്യസ്തരും വൈദികരും ആണ് കൂടുതലും കൊല്ലപ്പെടുന്നത്. 


2026-ല്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 13 ഉക്രേനിയന്‍ പുരോഹിതരും ഒരു അള്‍ത്താര ബാലനും കൊല്ലപ്പെട്ടതായി ഈ സംഘടന രേഖപ്പെടുത്തുന്നു. കൂടാതെ, റഷ്യന്‍ ഓര്‍ത്തഡോക് സഭയിലെ നാല് സന്ന്യാസിമാരും പുരോഹിതന്മാരും ഇതേ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2014-ല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതുമുതല്‍ ഉക്രൈനില്‍ മാത്രം കുറഞ്ഞത് 99 പുരോഹിതന്മാരും സന്ന്യാസിനിമാരും മറ്റ് സഭാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഈ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

റഷ്യന്‍ ഭാഗത്തും സഭയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. റഷ്യ തടവിലാക്കപ്പെട്ട ഉക്രേനിയക്കാരുടെ മോചനത്തിനായി വത്തിക്കാന്റെ നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് പുരോഹിതന്മാരുടെ മരണനിരക്ക് ഉയരുന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്.

Tags

Share this story

From Around the Web