തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്താൻ ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം പതിനാറു ലക്ഷം കടന്നു

VOTERS ID

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്താൻ ഇതുവരെ 15,94,379 അപേക്ഷകൾ ലഭിച്ചു. തിരുത്തലിന്‌ 7,406 അപേക്ഷയും വാർഡ്‌മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. 

പേര്‌ ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ്‌ നൽകി. 

1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം.

സംശയങ്ങൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെടണം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിമാരും ആണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.

Tags

Share this story

From Around the Web