ദക്ഷിണ കൊറിയയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്
May 13, 2026, 14:39 IST
ദക്ഷിണ കൊറിയയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്. കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കത്തോലിക്കാ ജനസംഖ്യ 60 ലക്ഷം പിന്നിട്ടു. രാജ്യത്തെ ആകെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തുമ്പോഴും സഭ വളർച്ചയുടെ പാതയിലാണെന്നത് ശ്രദ്ധേയമാണ്. 1975-ൽ വെറും 10 ലക്ഷമായിരുന്ന വിശ്വാസികളുടെ എണ്ണം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ആറിരട്ടിയായി വർധിച്ചു. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 11.4% കത്തോലിക്കാ വിശ്വാസികളാണ്.