ആഫ്രിക്കയില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം യൂറോപ്പിനേക്കാള്‍ വര്‍ധിച്ചതായി കണക്കുകള്‍

 
CATHOLIC NUNS

യൂറോപ്പിനെ പിന്തള്ളി ആഫ്രിക്കയില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ഫിദസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഈ സുപ്രധാന വിവരം പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ആകെ എണ്ണം 1.422 ബില്യണ്‍ ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയില്‍ 20.3% ഉം 20.2% ഉം അടുത്തടുത്ത അനുപാതത്തിലാണ് വിശ്വാസികളുടെ എണ്ണം ഉള്ളത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികള്‍ ഉള്ളത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി ലോകത്ത് പുരോഹിതന്മാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ വൈദികരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഭയുടെ വളര്‍ച്ച വ്യക്തമാണെന്ന് വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web