കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച വാര്‍ത്ത എല്ലാ വിഭാഗത്തിലെ ജനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച വാര്‍ത്ത എല്ലാ വിഭാഗത്തിലെ ജനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ട്. നീതി വാങ്ങി നല്‍കേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ നേതാക്കള്‍ എടുത്ത തീരുമാനത്തോട് ദേശീയ നേതാക്കള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. നീതിപൂര്‍വ്വം വിഷയത്തില്‍ ഇടപെട്ടത് ബിജെപി മാത്രമാണ്. ഒരു നിമിഷം പോലും കളയാതെയാണ് ബിജെപി നേതാക്കള്‍ ഇടപെട്ടതെന്നും മനുഷ്യത്വപരമായ സമീപനം നിയമവിധേയമായാണ് ബിജെപി നടപടികള്‍ സ്വീകരിച്ചതെന്നും കുമ്മനം വ്യക്തമാക്കി.
പരാതി നല്‍കിയാല്‍ പൊലീസ് എഫ്‌ഐആര്‍ ഇടുമായിരുന്നു. ശരിയും തെറ്റും നിശ്ചയിക്കേണ്ടത് കോടതിയാണ്. ബിജെപി മാത്രമാണ് ഉത്തരവാദിത്വത്തോട് കൂടി ഇടപെട്ടത്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ട്.അന്ന് കോണ്‍ഗ്രസോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോ ഇടപെട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.