ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജോലിയിൽ പുതിയ ഉദ്യോഗസ്ഥ ഉത്തരവ് തിരുത്തും; മന്ത്രി വി ശിവന്‍കുട്ടി

 
SIVANKUTTY

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ആഗസ്റ്റ് 14 നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കല്‍ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് തിരുത്തല്‍ വരുത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെയും അധ്യാപകരെയും സംബന്ധിച്ച് 2025 ആഗസ്റ്റ് 14 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം ശ്രദ്ധയിൽപ്പെട്ടു. ക്‌ളറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം ഇതിൽ പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പരാതി ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ നിർദേശം നൽകി.

Tags

Share this story

From Around the Web