നെറ്റ് പരീക്ഷ ഉത്തരസൂചിക ഈ ആഴ്ച പുറത്തുവിടും. വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ മറുപടിയുമായി എന്‍.ടി.എ

 
nta

 
ന്യൂ ഡല്‍ഹി: നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഈ ആഴ്ച പുറത്തിറക്കുമെന്ന് എന്‍ടിഎ അറിയിച്ചു. 

പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് എന്‍ടിഎയുടെ പ്രതികരണം.

ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ നടന്ന പരീക്ഷയുടെ ഉത്തരസൂചിക വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിവിധ സര്‍വകലാശാലകളില്‍ പിഎച്ച്ഡി പ്രവേശന നടപടികള്‍ ആരംഭിച്ചതിനാല്‍ ഫലം വൈകുന്നത് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

അതിനിടെ, ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ ബലപ്രയോഗം നടത്തിയതിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. 

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാര്‍ഥികളുടെ ആശങ്കകള്‍ കേട്ട് പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു

Tags

Share this story

From Around the Web