'ബോക്സിൽ കണ്ടത് നന്നാക്കാനെടുത്ത നെഫ്രോസ്കോപ്പ്'. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മറുപടിയുമായി ഡോക്ടർ ഹാരിസ്

 
haris

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ‍ഡോക്ടര്‌ ഹാരിസ്.

കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. 

ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ​ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്കോപ്പുകൾ ആണ് എറണാകുളത്ത് അയച്ചത്.

ഉപകരണം റിപ്പയർ ചെയ്യാൻ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. 

അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി. 

Tags

Share this story

From Around the Web