അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും:സന്ധ്യപ്രാര്‍ത്ഥന

 
 jesus christ-58

ഇതാണു വഴി ഇതിലേ പോകുക എന്ന വചനം കേള്‍ക്കുവാന്‍ കഴിയും വിധം ഞങ്ങളുടെ അടഞ്ഞ കാതുകളെ തുറക്കേണമേ നാഥാ...  

നീറുന്ന പ്രശ്‌നങ്ങളുമായി ഞങ്ങള്‍ ഇന്ന് പ്രാര്‍ത്ഥിക്കുവാന്‍ ഒത്തുചേര്‍ന്നിരിക്കുന്നു.  ഈ ജീവിതത്തിന്റെ സൗന്ദര്യം നുകരാന്‍ അങ്ങേ സ്‌നേഹവും സമാധാനവും ഞങ്ങള്‍ക്ക് കൂടിയേ തീരൂ. 

ഞാന്‍ ജീവിക്കുന്നു എന്നാല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നതെന്ന് പറഞ്ഞ പൗലോസ് ശ്ലീഹായെപ്പോലെ പറയുവാന്‍ ഞങ്ങള്‍ക്കും ശക്തി തരണമേ. 

എങ്ങോട്ടെന്നില്ലാതെ പായുന്ന മനസിനെ അങ്ങേ പ്രത്യാശയിലേക്ക് തിരിച്ചുവിടേണമേ. വിശുദ്ധിയില്ല എങ്കില്‍ ഒന്നുമില്ല. മക്കളിലേക്കും വരും തലമുറയിലേക്കും വിശുദ്ധിയുടെ പാഠങ്ങള്‍ നല്‍കുന്ന മാതൃകയാക്കി എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ. 

അനാവശ്യമായ കെട്ടുബന്ധങ്ങളില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും ഞങ്ങളെ മോചിക്കുവാന്‍ വരേണമെ നാഥാ. പ്രശ്‌നങ്ങളില്‍ ഉഴലുന്നവര്‍, വഴി കാണാതെ, പരിഹാരമില്ലെന്ന് ഉറപ്പായ പ്രശ്‌നങ്ങള്‍ക്ക് മേല്‍ തമ്പുരാനേ മിഴി തുറക്കണമേ. 

സമാധാനമില്ലാതെയും സന്തോഷമില്ലാതെയും ആരെങ്കിലും ഈ നിമിഷം പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നെങ്കില്‍ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം അവരില്‍ നിറയട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍... ആമേന്‍.

Tags

Share this story

From Around the Web