കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തിന് നാളെ മുംബൈയില്‍ തുടക്കം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി /മുംബൈ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തുന്ന പ്രഥമ ദേശീയ സമ്മേളനം 2026 ആഗസ്റ്റ് 1, 2 തീയതികളിൽ മുംബൈ എ ആർ സി യിൽ വെച്ച് നടക്കും.
രാവിലെ 9.30 ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ ആദ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
'സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി 108 വർഷത്തെ സുദീർഘ ജന സേവന ചരിത്രമുള്ള കത്തോലിക്ക കോൺഗ്രസ്, ഭാരതത്തിലെ എല്ലാ സീറോ മലബാർ രൂപതകളിൽ നിന്നുമുള്ള സഭാ - സമുദായ നേതാക്കന്മാരെയും വിവിധ രംഗങ്ങളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ ദേശീയ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രത്തിന്റെ വളർച്ചക്ക് ക്രൈസ്തവ സമൂഹം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ,ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ,പ്രവാസി സമൂഹം,ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവ പ്രധാന ചർച്ചാ വിഷയങ്ങൾ ആകുന്ന സെമിനാറുകളും പാനൽ ചർച്ചകളും ഈ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നതാണ്. വിവിധ സഭകളിലെ പ്രമുഖരും,രാഷ്ട്രീയ - ഭരണ നേതൃത്വത്തിൽ ഉള്ളവരുമായി ഉള്ള സംവാദങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നതാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ ആഗസ്റ്റ് 1 ന് രാവിലെ 9 ന് പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് ആരംഭം കുറിക്കുന്നതും,തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും , വിവിധ സെമിനാറുകളിലുമായി കാർഡിനൽ ഓസ്വാൾഡ് ഗ്രേഷ്യസ്,ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്യൻ വാണിയപുരക്കൽ ,
മാർ റാഫി മഞ്ഞളി , ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്,മാർ തോമസ് പാടിയത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറെൻസിൽ ഡീൻ കുര്യാക്കോസ് എം പി,കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം ഗ്ലെൻ ഇ സൂസ ടിക്ളോ,അനൂപ് ആന്റണി,ഫാ.ഡോ. വർഗ്ഗീസ് വള്ളിക്കാട്ട്,ജോർജ് കള്ളിവയലിൽ,അഡ്വ ബിജു പറയനിലം,ഡോൾഫി ഡിസൂസ എന്നിവർ വിഷയാവാതരണങ്ങൾ നടത്തും.
ദേശീയ തലത്തിൽ സഭക്കും സമുദായത്തിനും പുതിയ ദിശാബോധം നൽകുന്ന ഈ ദേശീയ സമ്മേളനത്തിന്റെഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ,മോൺ സിറിയക്ക് കുമ്പാട്ട്, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ,അഡ്വ . ടോണി പുഞ്ചക്കുന്നേൽ , പ്രൊഫ.കെ.എം ഫ്രാൻസീസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ , പ്രൊഫ.സാംസൺ തോമസ്,രാജീവ് തോമസ്,സജി വർക്കി,ജോസ് മാത്യു എന്നിവർ നേതൃത്വം നൽകുന്നന്നതാണ്.