സ്വതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. കനത്ത ജാഗ്രതയില്‍ നഗരം. ചെങ്കോട്ടയ്ക്കും പരിസരങ്ങളിലുമായി കനത്ത സുരക്ഷ

 
redfort


സ്വതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. ചെങ്കോട്ടയ്ക്കും പരിസരങ്ങളിലുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

20,000ത്തോളം സുരക്ഷാ ഉദ്യോഗാഥരെയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് നഗരം

രാജ്യം 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുമ്പോള്‍ കനത്ത ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. 

ചെങ്കോട്ടയ്ക്കും സമീപ പരിസരങ്ങളിലുമായി മാത്രം 11,000ത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

 ദില്ലി പൊലീസിനു പുറമെ ആര്‍മിയും അര്‍ധസൈനിക വിഭാഗങ്ങളും ചേര്‍ന്ന് ചെങ്കോട്ടയ്ക്ക് ചുറ്റും ബഹുകമാന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക സിസിടിവി ക്യാമറകള്‍, ഫേഷ്യല്‍ റെക്കോഗ്‌നിഷന്‍ സിസ്റ്റം, എഎന്‍പിആര്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് ചടങ്ങും പരിസരവും സസൂക്ഷ്മം നിരീക്ഷിക്കും. 

പാര്‍ക്കിങ് ഏരിയകളില്‍ ആദ്യമായി അണ്ടര്‍-വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റവും നടപ്പിലാക്കിയിട്ടുണ്ട്. 

തലേദിവസം രാത്രി മുതല്‍ ദില്ലിയിലേക്കുള്ള വാണിജ്യ വാഹനങ്ങളുടെ പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. അതേസമയം സ്വാതന്ത്ര്യദിന ചടങ്ങിന്റെ മുന്നോടിയായുള്ള ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ കര്‍ശന സുരക്ഷയോടെ നടന്നു.

Tags

Share this story

From Around the Web